Vattavada the heaven

Give your rating
Average: 4.8 (4 votes)
banner
Profile

Ann Merin Jose

Loyalty Points : 80

Total Trips: 2 | View All Trips

Post Date : 21 Jun 2024
120 views

വട്ടവട എന്ന സ്വർഗ്ഗമെന്ന് വെറുതെ പറയുന്നതല്ലാ .. അത്‌ ശരിക്കും ഉള്ളതാണെന്ന് അവിടെ ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്ക്‌ അറിയാം .. നിഷ്കളങ്കരായ മനുഷ്യരും കൃഷിത്തോട്ടങ്ങളും മലയും കാടും കാട്ടരുവിയും അങ്ങനെ എല്ലാം ഉള്ള ഒരു സുന്ദര ലോകം .. കൂടുതൽ സാഹിത്യം അറിയത്തോണ്ട്‌ നമ്മൾക്‌ കഥയിലേക്‌ വരാം 😌

 

കുറച്ച്‌ നാളായി instagram-ലും facebook-ലും പലരുടെയും post ആയും story ആയും കണ്ടുവരുന്ന ഒരു സ്ഥലമാണ് വട്ടവട .. എല്ലാരെയും പോലെ എനിക്കും വട്ടവടയെ പറ്റി കൂടുതൽ ഒന്നും അറിയില്ലായിരുന്നു .. ആകെ അറിയുന്നത്‌ മുന്നാറിനു അടുത്താണെന്ന് മാത്രം .. എന്നാലും പോയി കാണാൻ കൊതി ഉള്ള സ്ഥലങ്ങളുടെ bucket list ഇൽ  വട്ടവടയും കയറിപറ്റി ... കാണാൻ ആഗ്രഹമുള്ള എന്നാൽ ഇതുവരെ പോകാൻ പറ്റാത്ത വേറെയും ഒരുപാട്‌ സ്ഥലങ്ങൾ ഉണ്ട്ട്ടോ ഈ list il😎 അതുകൊണ്ട്‌ തന്നെ ഇവിടെ എപ്പോൾ പോകാൻ പറ്റുമെന്നോ അതോ പോകുമോ എന്നുപോലും ഒരു idea ഉം ഇല്ലായിരുന്നു .. എല്ലാം ഓരോ ആഗ്രഹങ്ങളും സ്വപ്നങ്ങളും അല്ലെ 😉

അവിടെ പോയവരുടെ photos നും videos നും like അടിച്ച്‌ വിടാനേ യോഗമുള്ളൂ .. യോഗമില്ല അമ്മിണിയേ പായ മടക്കിക്കോളി .. അയ്യോ പായ മടക്കല്ലേ .. യോഗമുണ്ട്‌ 🤩💃🏼 lockdown ഇൽ പണിയൊന്നുമില്ലാതെ വെറുതെയിരിക്കുമ്പോളാണ് instagram ലെ ഒരു letter writing community കാണുന്നത്‌ .. അവരുടെ ആശയം ഇഷ്ടപെട്ട്‌ ഞാനും ആ ഗ്രൂപിലെ അംഗമായി .. അവിടുന്ന് യാത്രയെ ഒരുപാട്‌ ഇഷ്ടപെടുന്ന രണ്ട്‌ സുഹൃത്തുക്കളെ കിട്ടി .. Jenna ഉം nourin ഉം .. 2,3 മാസം കഴിഞ്ഞപ്പോൾ അവർ ഒരു travel company തുടങ്ങി .. അവരുടെ ആദ്യത്തെ girls only camping വട്ടവടയിലും 🥳 യാത്ര ഇഷ്ടപെടുന്ന ആൾ ആണെന്ന് അറിയാവുന്നത്കൊണ്ട് അവർ എന്നെ വിളിച്ചു ..


 

വീട്ടിൽ എന്തുപറഞ്ഞ്‌ സമ്മതിപ്പിക്കുമെന്ന് അറിയില്ല .. എങ്ങനെങ്കിലും സമ്മതിപ്പിച്ച്‌ പോകുമെന്ന് മനസ്സ്കൊണ്ട്‌ ഉറപ്പിച്ചു .. പക്ഷെ എങ്ങനെ എന്നു മാത്രം അറിയില്ലാ .. പണ്ടുമുതലെ school college നു ഒക്കെ അല്ലാതെ trip പോകാൻ സമ്മധിക്കാറില്ല .. Friends ന്റെ ഒക്കെ കൂടെ പോകുവാണെൽ രാവിലെ പോയി വൈകുന്നേരം  തിരിച്ച്‌ വരണം .. വീട്‌ കോഴിക്കോട്‌ ആയത്കൊണ്ട്‌ വട്ടവട പോയി തിരിച്ച്‌ വരാൻ 3,4 days എടുക്കും .. എന്തായാലും വരുന്നിടത്ത്‌ വച്‌ കാണാമെന്ന് ഉറപ്പിച്ചു ..


 

അങ്ങനെ പോകാനുള്ള date അടുക്കാറായി. വീട്ടിൽ ഇതുവരെയും സമ്മതിച്ചിട്ടില്ല .. കുറെ പറഞ്ഞുനോക്കി, no രക്ഷ .. അവസാനം last അടവ്‌ ആയ കരച്ചിൽ തുടങ്ങി (സമ്മതിച്ച്‌ കിട്ടേണ്ടത്‌ നമ്മടെ ആവശ്യം ആയിപോയല്ലോ😜 ഇത് കാണുന്ന വീട്ടുകാർ 🤦🏻‍♀️) എന്തായാലും കരച്ചിൽ ഏറ്റു .. എന്തേലും ചെയ്യാൻ പറഞ്ഞു .. ഇനീം നോക്കിനിന്നാൽ ശരിയാവൂലാന്ന് മനസിലായത്കൊണ്ട്‌ എത്രേം പെട്ടെന്ന് seat book ചെയ്യുന്നതാണ് നല്ലത്‌ 😌


 

പോകുന്നതിന്ന് 2,3 ദിവസം ബാക്കിയുള്ളപ്പോൾ പോകണോ, cancel ചെയ്യാൻ പറ്റൂലേ, cancel ചെയ്തോളാൻ🙄 cash പോകും തിരിച്ച്‌ കിട്ടൂലാന്ന് പറഞ്ഞപ്പോൾ അത്‌ കൊഴപ്പമില്ലെന്ന് 🙆🏻‍♀️ but എനിക്‌ കൊഴപ്പമുണ്ട്‌. അങ്ങനെ തലേദിവസമായി, പോകുന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമായിട്ടില്ല 😑 എന്തായാലും ഞാൻ bag ഒക്കെ pack ചെയ്ത്‌ വച്ചിട്ടുണ്ട്‌ 😎 ഒരു അവസാന പ്രതീക്ഷ 😋


 

എന്റെ സങ്കടം കണ്ടിട്ടാണെന്ന് തോന്നുന്നു ചേട്ടായി എന്നെ bus stand ഇൽ കൊണ്ടുപോയി വിട്ടു 🥳💃🏼 ഇനി ആഘോഷത്തിന്റെ ദിവസങ്ങൾ🥰

 


 

അങ്ങനെ ബസ്സ്‌ കേറി നേരെ കോഴിക്കോട്‌ railway station ലെക്‌. അവിടുന്ന് ഞങ്ങളുടെ camping team നേരെ ആലുവക്കുള്ള 10 മണീടെ ട്രെയിൻ കയറി. പാട്ടും പിറന്നാൾ ആഘോഷവുമൊക്കെയായി 3 മണി കഴിഞ്ഞപ്പോഴെക്ക്‌ ആലുവയിൽ എത്തി. ട്രെയിനിനു ഇറങ്ങിയപ്പോഴെക്ക്‌ എല്ലാരും നല്ല കമ്പനിയായിരുന്നു. സ്കൂൾ / കോളേജ്‌ ഫ്രണ്ട്‌സ്‌ നെ പോലെയായിന്നു പറയുന്നതാവും ശരി, കാരണം എല്ലാരും സമപ്രായക്കാരായിരുന്നു .. അവിടുന്ന് 4:15 നു നമ്മടെ സ്വന്തം KSRTC ഇൽ വട്ടവടയ്ക്ക്‌ 😍


 

ട്രെയിനിനു ഉറങ്ങാത്തതിന്റെ ക്ഷീണം എല്ലാവർക്കും ഉണ്ടായിരുന്നു .. അതുകൊണ്ട്‌ ബസിൽ കയറിയ പാടെ എല്ലാരും ചെറുതായിട്ടൊന്ന് ഉറങ്ങി .. മൂന്നാർ കഴിഞ്ഞതോടെ ബസിൽ ഞങ്ങൾ അല്ലാതെ വളരെ കുറച്‌ ആൾക്കാർ മാത്രമായി .. അതോടെ ksrtc ബസ് ഞങ്ങൾ ഒരു ടൂറിസ്റ്റ് ബസാക്കി മാറ്റി .. KSRTC ആണേലും  ഓളത്തിനു ഒട്ടും കുറവ്‌ വരുത്തിയില്ല .. പാട്ടൊക്കെ പാടി ഡാൻസ് ഒകെ കളിച്ച് ഞങ്ങൾ കളറാക്കി .. റോഡ്‌ സൈഡ്‌ ഇൽ നിക്കുന്നവർ എല്ലാം ഇത്‌ KSRTC തന്നെ ആണൊന്ന് ഒന്നൂടെ ഉറപ്പിക്കുന്നുണ്ടായിരുന്നു 😹

 

12 മണിയോടെ ഞങ്ങൾ വട്ടവടയെത്തി .. ആ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ ♥️ അവിടെ എത്തിയിട്ടുപോലും ഇതു സ്വപ്നമല്ല യാഥാർത്യമാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു 🥰 അവിടുന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോ കൂടെ ഉണ്ടായിരുന്ന അഞ്ചിമയുടെ കൂടെ അവളുടെ ക്ലാസ്സ്‌ ടെസ്റ്റ്‌ എഴുതാൻ അവിടെ അത്യാവശം range കിട്ടുന്ന BSNL ന്റെ signal പിടിക്കാൻ പോയത്‌ ഇപ്പോഴും ഓർക്കുന്നു .. (ഹാ അതൊക്കെ ഒരു കാലം 😎)

 

അങ്ങനെ ഫുഡിംഗ്‌ ഒക്കെ കഴിഞ്ഞ്‌ ഞങ്ങൾ വട്ടവടയുടെ തണുപ്പിനെ പിടിക്കാൻ ചിലാന്തിയാർ വെള്ളച്ചാട്ടത്തിലേക്ക്‌ ജീപ്പിൽ പോയി .. ജീപ്പ്‌ ഇറങ്ങിയിട്ട്‌ കുറച്ച്‌ ദൂരം നടക്കാനുണ്ട്‌ .. ഇനിയാണ് twist .. മഴ കഴിഞ്ഞത്കൊണ്ട്‌ വഴിമൊത്തം ചളിനിറഞ്ഞ് കിടക്കുവാർന്നു .. ഷൂവിൽ ചളിയാകുന്നത്‌ പേടിച്ച്‌ ഷൂ മാറ്റി സ്ലിപ്പർസ്‌ ആക്കി .. നടക്കാൻ തുടങ്ങിയപ്പോഴാണ് ചെയ്തത്‌ മണ്ടത്തരമാണെന്ന് മനസിലായത് .. അവസാനം സ്ലിപ്പർസ്‌ കയ്യിൽ പിടിച്ചാ നടന്നെ 🤭 വീഴാതെ നടക്കാൻ ഉള്ള പരിശ്രമമാണ് പിന്നെ കണ്ടത് .. എങ്ങനെയൊക്കെയോ വീഴാതെ താഴെ ഉള്ള വെള്ളച്ചാട്ടത്തിലെത്തി .. കുറച്ച് മുൻപ് മഴ പെയ്തത് കാരണം വെള്ളമൊക്കെ കലങ്ങിയിട്ടുണ്ട് .. നല്ല തണുപ്പ് ഉണ്ടായിരുന്നു മലമുകളിൽ നിന്ന് വരുന്ന ആ വെള്ളത്തിന് ..
 

കുറച്ച് നേരം ഫോട്ടോയും വിഡിയോയും ഒകെ എടുത്ത് നടന്നു .. അപ്പോഴെക്ക് പലരും വെള്ളത്തിലിറങ്ങി .. പണ്ടേ തണുപ്പ് അലർജിയുള്ള ഞാൻ കാലു മാത്രം നനച്ച് അവർ വെള്ളത്തിൽ കളിക്കുന്നതും നോക്കി സൈഡ് ഇൽ നിന്നു ..  കുറെ നേരം വെള്ളത്തിൽ കളിച്ച് അവസാനം പനി പിടിപ്പിക്കുമെന്ന അവസ്ഥ വന്നപ്പോൾ അവിടുന്ന് തിരിച്ച് കേറ്റാൻ കോർഡിനേറ്റർസ് കുറച്ചധികം കഷ്ടപെട്ടു😂 .. വീണ്ടും ജീപ്പിൽ കയറി ക്യാമ്പ് സൈറ്റ് ലെക് .. വണ്ടിയിറങ്ങി കുറച്ച് ദൂരം നടന്ന് വേണം പ്രോപ്പർട്ടിയിലെത്താൻ .. കഴിഞ്ഞ ആഴ്ച പോയതുകൊണ്ട് വഴിയറിയാം എന്നും പറഞ്ഞു മുന്നിൽ നടന്നയാൾക് 2 വളവുകഴിഞ്ഞപ്പോ വഴി തെറ്റി .. കറങ്ങി തിരിഞ്ഞ്‌ അവസാനം നടക്കാൻ തുടങ്ങിയ സ്ഥലത്ത് തന്നെ എത്തി .. 🙄🤦🏻‍♀️
 

അങ്ങനെ പിന്നേം ഏതൊക്കെയോ വഴിയിൽ കൂടി നടന്ന് ലാസ്റ്റ്‌ നമ്മൾ സ്ഥലത്തെത്തി .. ഞങ്ങൾക്കുള്ള ചായയുമായി ക്യാമ്പ് സൈറ്റിലെ ആൾകാർ വന്നു ☕️ .. ചായയും കുടിച്ച് ചുറ്റുപാടും ഒന്ന് നോക്കി .. ഞങ്ങൾക്കായിട്ട് 8,10 ടെന്റുകൾ വച്ചിരിക്കുന്നു 🏕.. സ്റ്റൗബെറിയും ക്യാരറ്റും മറ്റു പല കൃഷികളുമുള്ള ഒരു ഫാം ഇനു നടുവിൽ ആണ് നമ്മളുടെ ടെന്റ് അടിച്ചിരിക്കുന്നത് .. ചുറ്റും പണ്ട് സ്കൂളിൽ പഠിച്ച, ബാലിയിൽ ഒകെ കാണുറുള്ളത് പോലെയുള്ള ടെറസ് ഫാർമിംഗ് .. വട്ടവടയുടെ യഥാർത്ഥ ഭംഗി കാണണമെങ്കിൽ ഈ കൃഷിത്തോട്ടങ്ങൾ കാണണം .. എത്ര നേരം വേണമെങ്കിലും ഇതും നോക്കിയിരിക്കാം .. 😍

ഒരു ഭാഗത്തുനിന്നു കോട കയറി തുടങ്ങി .. തിരക്കാകുന്നതിനു മുൻപേ പോയി ഫ്രഷ് ആയി വന്നു .. എല്ലാരും റെഡി ആയി വന്നപ്പോൾ പരിചയപ്പെടൽ ചടങ്ങു തുടങ്ങി .. ട്രെയിനിൽ വന്നവർ ഒകെ നേരത്തെ തന്നെ പരിചയപ്പെട്ടിരുന്നു .. എന്നാൽ ഇടക്കു വച്ചു ജോയിൻ ചെയ്തവർക് എല്ലാരേയും പരിചയപ്പെടാൻ പറ്റിയില്ല .. പരിചയപ്പെടൽ നടക്കുന്നതിന്റെ ഇടയ്ക്കു ഫുഡ് റെഡി ആയെന്നു പറഞ്ഞു അവർ വിളിച്ചു .. നല്ല ചൂടു ചപ്പാത്തിയും ചിക്കൻ കറിയും .. ഫുഡ് കഴിച്ച് കളിയും തമാശകളും സംസാരവുമൊക്കെയായി കുറെ നേരം പുറത്തിരുന്നു .. 10 മണി കഴിഞ്ഞപ്പോഴേക് പലരും പോയി കിടന്നു .. ഞങ്ങൾ കുറച്ച് പേര് കുറെ നേരം കൂടി നക്ഷത്രങ്ങളെയും ⭐️ നോക്കിയിരുന്നു .. തണുപ്പ് കൂടി വന്നു .. യാത്ര ക്ഷീണം നല്ലോണം ഉണ്ടായിരുന്നു ..  അതുകൊണ്ട് ഞാനും എന്റെ കൂടെ ടെന്റിൽ ഉണ്ടായിരുന്ന റാസിയും പോയി കിടന്നു .. ടെന്റിന്റെ ഉള്ളിൽ സുഗമായി ഉറങ്ങാൻ സ്ലീപ്പിങ് ബാഗ് തന്നിട്ടുണ്ട് .. അതുകൊണ്ട് പുറത്തെ തണുപ്പ് അറിയില്ല .. തണുപ്പ് നല്ലോണം കൂടിയപ്പോൾ അഞ്ജിമ aka മൊട്ടച്ചിയും വന്നു കിടന്നു … അതിരാവിലെ സൂര്യോദയം കാണാൻ എഴുന്നേൽക്കേണ്ടതാണ്.

 

5:30 ആയപ്പോഴേ വിളി വന്നു .. പുറത്ത് മുന്നിത്തയുടെ ശബ്ദം കേട്ട് മൊട്ടച്ചി ചാടി എണീറ്റുപോയി .. ഞങ്ങൾ നോക്കുമ്പോൾ പോയതിനേക്കാൾ വേഗത്തിൽ ആള് വന്ന് സ്ലീപ്പിങ് ബാഗിലേക് കേറി 🥶.. കുറച്ച് നേരം കൂടി മടിപിടിച്ച് കിടന്നിട്ട് ഞങ്ങൾ എണീറ്റ് പോയി ഫ്രഷ് ആയി വന്നു .. ചൂട് കട്ടനും കുടിച്ച് ഞങ്ങൾ മല കയറാൻ തുടങ്ങി .. നടന്ന് നടന്ന് ഞങ്ങൾ ആ ചെറിയ കുടിലിന്റെ മുന്നിലെത്തി .. അടുത്തുള്ള വലിയ മരത്തിൽ ഒരു കൊച്ചു ഏറുമാടവും ഉണ്ട് ..
 

നല്ല സ്ഥലം നോക്കി എല്ലാരും സൂര്യനെ കാണാനായി കാത്തിരുന്നു .. അധികം വൈകാതെ തന്നെ അപ്പുറത്തെ വലിയ മലയുടെ മുകളിൽ കൂടി നമ്മടെ സൂര്യേട്ടൻ വന്നു 🌞.. എന്നാ ഭംഗി ആണെന്നോ കാണാൻ .. സൂര്യരശ്‌മികളടിച്ച് എല്ലാരുടെയും മുഖം തിളങ്ങുന്നുണ്ടായിരുന്നു .. കുറെ നേരം ആ കാഴ്ച ആസ്വദിച്ചുനിന്നു .. കൂടെ ഫോട്ടോസും വിഡിയോസും എടുത്ത് കൂട്ടുന്നുമുണ്ട്🫣 .. അതൊക്കെ കഴിഞ്ഞ്‌ വന്ന വഴി തിരിച്ചിറങ്ങാൻ തുടങ്ങി .. താഴെ ചെന്ന് ഫുഡും കഴിച്ച് റെഡി ആയി തിരിച്ച് പോകാനുള്ള ബസ് പിടിക്കണം .. ഇന്നലെ വന്ന അതെ ബസിന് ആണ് തിരിച്ച് പോകുന്നത് ..
 

കോവിലൂര്ക് ആകെയുള്ള ksrtc അതാണ് .. ഉച്ചക്ക് 12 മണി ഒകെ ആകുമ്പോൾ വന്നിട്ട് 1 മണിക്കൂർ കഴിഞ്ഞ്‌ തിരിച്ച് പോകും .. ഏതായാലും ഫുഡും കഴിച്ച് ബാഗും എടുത്ത് ഞങ്ങൾ തിരിച്ച് നടന്നു .. എന്തോ ഒരു വിഷമം പോലെ .. ആദ്യമായിട്ടാണ് ഒറ്റക് കുറെ അപരിചിതരുടെ കൂടെ ഇത്രെയും ദൂരം പോകുന്നത് .. പക്ഷെ എല്ലാരും ഇപ്പോൾ ഒരു കുടുംബം പോലെയാണ് .. അത്രേ പെട്ടന്ന് എല്ലാരും കൂട്ടായി .. കാണുന്നവർ ഒകെ നിങ്ങൾ ഒരുമിച്ച് പഠിക്കുന്നതാണോ അതോ ജോലിചെയ്യുന്നതാണോ എന്നൊക്കെയാണ് ചോദിക്കുന്നത് .. അല്ല ഞങ്ങൾ ഇന്നലെയാണ് പരിചയപെട്ടതെന്ന് പറയുമ്പോൾ അവർക്കൊക്കെ അത്ഭുതമായിരുന്നു ..

 

വട്ടവട ശരിക്കും കണ്ടുവന്നപ്പോഴേക് തിരിച്ച് പോകാനുള്ള സമയം ആയിരിക്കുന്നു .. എല്ലാരുടെയും മുഖത്ത് ആ വിഷമം കാണാനുണ്ട് ..

 

പോകുന്ന വഴി വീട്ടിലേക്കു കുറച്ച് ക്യാരറ്റും കരിമ്പും വട്ടവട സ്പെഷ്യൽ പാഷൻ ഫ്രുട്ടും മറ്റും വാങ്ങി ബാഗിൽ വച്ചു .. ബസ് വരാൻ സമയമായി .. ഞങ്ങൾ ബാഗും തൂക്കി വേഗം കോവിലൂര് ടൌൺ ലക്ഷ്യമാക്കി നടന്നു .. പേടിച്ചതുപോലെ സംഭവിച്ചില്ല .. വഴിക്ക് എന്തോ ബ്ലോക്ക് കിട്ടി ബസ് വരാൻ ഒരു മണിക്കൂർ ലേറ്റ് ആയി .. ബസ് വന്നപ്പോൾ ഞങ്ങൾ എല്ലാരും ഓടിക്കയറി സീറ്റ് പിടിച്ചു ..
 

മാട്ടുപെട്ടി കഴിഞ്ഞപ്പോൾ മുതൽ ബ്ലോക്ക് തുടങ്ങി .. ഇത് പെട്ടന്നൊന്നും കഴിയുലാന്ന് മനസിലാക്കിയ ഞങ്ങൾ വണ്ടി എടുത്താൽ വിളിക്കാൻ കണ്ടക്ടർ ചേട്ടനെ ഏല്പിച്ച് പുറത്തേക്ക് ഇറങ്ങി അടുത്ത് കണ്ട തേയിലത്തോട്ടത്തിൽ കയറി .. കുറച്ച് ഫോട്ടോസും വിഡിയോസും ഒകെ എടുത്ത് പാട്ടൊക്കെ പാടി വന്നപ്പോഴേക് ബ്ലോക്ക് മാറി തുടങ്ങി .. എല്ലാരും ബസിൽ കയറി .. ഞാൻ ഒരു വിൻഡോ സീറ്റ്‌ നോക്കി ഇരുന്നു .. Ksrtc ബസും വിൻഡോ സീറ്റും അല്ലേലും ഒരു വൈബ് ആണല്ലോ 🤪🤩.. മനസ്സിൽ വട്ടവട ഓർമകൾ ഓടി വന്നു .. ഇനിയും ഒരിക്കൽ കൂടി അവിടേക്ക് പോണം .. 2,3 ദിവസം താമസിക്കണം ..

 

പലരും വട്ടവടയിൽ ആ കൃഷിത്തോട്ടങ്ങളും വെള്ളച്ചാട്ടവും അല്ലാതെ എന്താണ് കാണാനുള്ളതെന്നു ചോദിക്കുമ്പോൾ .. അവിടുത്തെ ആൾക്കാരും ഇതുമൊക്കെ തന്നെയേ അവിടെയുള്ളു എങ്കിലും .. അവിടെ ഒരിക്കലെങ്കിലും പോയ ആളുകൾക്കെല്ലാം വട്ടവട എന്നും പ്രിയപ്പെട്ടതായിരിക്കും എന്നുള്ള കാര്യമുറപ്പാണ് 🥰.. എപ്പോൾ വേണമെങ്കിലും കയറി ചെല്ലാൻ പറ്റുന്ന ഒരിടം .. ഇനിയും പോണം ഒരിക്കൽ കൂടി .. ♥️